
ബാലൺ ഡി ഓർ നേടുന്നതിനേക്കാൾ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കപ്പ് നേടുന്നതാണ് തനിക്ക് പ്രധാനമെന്ന് ബ്രസീൽ താരം നെയ്മർ. റഷ്യയിൽ താരമാകാനുള്ള പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ. ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളതും ബ്രസീൽ ആണ്.
“എനിക്ക് ലോകത്തിലെ മികച്ച താരം ആവേണ്ട, എനിക്ക് ലോകകപ്പ് ജയിച്ചാൽ മതി ” നെയ്മർ പറഞ്ഞു. കപ്പ് നേടാൻ വേണ്ടി താൻ തന്റെ എന്റെ മികച്ച പ്രകടനവും പുറത്തെടുക്കും എന്നും നെയ്മർ പറഞ്ഞു. ദീർഘ കാലം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ നെയ്മർ സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. “താൻ ഇപ്പോഴും മികച്ച കളിക്കാരുടെ നിലയിൽ എത്താൻ ശ്രമിക്കാറുണ്ട്. എനിക്ക് നന്നായി ഷൂട്ട് ചെയ്യാനോ ഗോൾ നേടാനോ അറിയില്ല, പക്ഷെ നന്നായി ഡ്രിബ്ൾ ചെയ്യാൻ അറിയാം” നെയ്മർ കൂട്ടിച്ചേർത്തു.
ഞായറഴ്ച സ്വിറ്റ്സർലൻഡിനെതിരെയാണ് ബ്രസീലിന്റെ റഷ്യിലെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
