ഞാൻ സ്വയം മികച്ച കളിക്കാരനായി പരിഗണിക്കുന്നില്ല: മെസ്സി

- Advertisement -

താൻ സ്വയം മികച്ച കളിക്കാരനായി പരിഗണിക്കുന്നില്ലെന്ന് ബാഴ്‌സലോണയുടെയും അർജന്റീനയുടെയും സൂപ്പർ താരം ലയണൽ മെസ്സി. ഞാൻ മറ്റു കളിക്കാരെ പോലെ ഒരു കളിക്കാരൻ മാത്രമാണെന്നും മെസ്സി കൂട്ടിച്ചേർത്തു. കളിക്കളത്തിൽ മത്സരം തുടങ്ങുമ്പോൾ കളിക്കാർ എല്ലാരും തുല്യരാണെന്നും മെസ്സി പറഞ്ഞു.  പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ലോകം മുഴുവൻ മികച്ചവനായി വാഴ്ത്തപ്പെടുന്ന മെസ്സി സ്വയം താൻ മികച്ചവനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞത്.

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീന കപ്പ് നേടാൻ സാധ്യതയുള്ളവരിൽ പെട്ടതല്ല എന്ന് പറഞ്ഞ മെസ്സി ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, സ്പെയിൻ എന്നിവരുടെ നിലവാരത്തിലേക്ക് എത്താൻ അർജന്റീന ടീം മൊത്തം കഠിനാദ്ധ്വാനം ചെയ്യണമെന്നും പറഞ്ഞു.

അതെ സമയം അർജന്റീനക്ക് ഒരു പറ്റം മികച്ച കളിക്കാരുണ്ടെന്നും ജയിക്കാൻ വേണ്ടി മാത്രമാണ് കളിക്കുന്നതിനും മെസ്സി പറഞ്ഞു. അർജന്റീന ലോകകപ്പിന് എങ്ങനെ യോഗ്യത നേടി എന്നത് പ്രശ്‌നമല്ലെന്നും റഷ്യയിൽ ഒരു ടീമായി പതുക്കെയും ശക്തിയായും മുന്നേറാനാണ് ശ്രമമെന്നും മെസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement