ഇസ്രായേലുമായുള്ള മത്സരം ഉപേക്ഷിച്ചത് ശരിയായ തീരുമാനം – ഹിഗ്വെയിൻ

- Advertisement -

അർജന്റീനയും ഇസ്രായേലും തമ്മിലുള്ള സൗഹൃദ മത്സരം ഉപേക്ഷി ശരിയായ തീരുമാനമാണെന്ന് അർജന്റീനയുടെ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിൻ. ജൂൺ 10ന് ജെറുസലേമിൽ വെച്ചായിരുന്നു അർജന്റീനയും ഇസ്രായേലും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. താരങ്ങൾക്കും കോച്ച് സാംപോളിക്കും ലോകകപ്പിന് മുൻപേ ഇസ്രായേലിൽ വെച്ച് ഒരു മത്സരത്തിന് താൽപര്യമുണ്ടായിരുന്നില്ല. ലോകകപ്പിന് മുമ്പ് ഇത്രയും സമ്മർദ്ദമുള്ള സ്ഥലത്ത് ചെന്ന് കളിക്കാൻ ആർക്കും സമ്മതമായിരുന്നില്ല.

ഇസ്രായേൽ – അർജന്റീന മത്സരം നടക്കാനിരിക്കെ ലയണൽ മെസിക്കെതിരെ പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇസ്രയേലിനെതിരായ മത്സരത്തിൽ കളിക്കരുതെന്നു മെസിയോട് ആവശ്യപ്പെട്ട പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ രാജേബ്, മെസി കളിച്ചാൽ മെസിയുടെ ജേഴ്‌സി കത്തിക്കാനും ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു.

ഇരുരാജ്യങ്ങളിലെ ഭരണാധികാരികൾ തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതായാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ഹിഗ്വെയിൻ എല്ലാത്തിലും ഉപരി കളിക്കാരുടെ സുരക്ഷയാണ് പ്രാധാന്യം നൽകേണ്ടതെന്നും കൂട്ടിച്ചേത്തു. അർജന്റീനയുടെ ഫെഡറേഷന്റെ അപക്വമായ തീരുമാനം കാരണം ലോകകപ്പ് മുന്നൊരുക്കത്തിനായുള്ള ഒരു അവസരമാണ് അർജന്റീനക്ക് നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement