Picsart 22 12 09 10 45 51 236

“ഹാരി മഗ്വയർ ഇത്രയും വിമർശനങ്ങൾ അർഹിക്കുന്നില്ല”

ഇംഗ്ലീഷ് സെന്റർ ബാക്ക് ഹാരി മഗ്വയറിന് എതിരെയുള്ള വിമർശനങ്ങൾ അദ്ദേഹം അർഹിക്കുന്നില്ല എന്ന് ഇംഗ്ലണ്ട് മധ്യനിര താരം കാല്വിൻ ഫിലിപ്സ്. ഹാരി മഗ്വയർ ഇംഗ്ലണ്ടിനായി മികച്ച രീതിയിലാണ് കളിക്കുന്നത്. ഇംഗ്ലണ്ട് ഈ ലോകകപ്പിൽ തന്നെ മൂന്ന് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന് കാൽവിൻ ഫിലിപ്സ് ഓർമ്മിപ്പിച്ചു.

ഈ വിമർശനങ്ങൾ ഒന്നും അദ്ദേഹം അർഹിക്കാത്തതാണ് എന്ന് ഞാൻ കരുതുന്നു. എന്ന് ഫിലിപ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹം ഒരു മികച്ച പ്രൊഫഷണലും മികച്ച ഫുട്ബോൾ കളിക്കാരനുമാണെന്ന് ഞാൻ കരുതുന്നു, പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനായി അദ്ദേഹം കളിക്കുന്നത് കാണുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. അദ്ദേഹം ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ്. ഇംഗ്ലണ്ടിനായി അദ്ദേഹം വളരെക്കാലമായി നന്നായി കളിക്കുന്നു, പ്രത്യേകിച്ച് ടൂർണമെന്റ് തലത്തിൽ അദ്ദേഹത്തിന്റെ പ്രകടനം വലിയ നിലവാരത്തിൽ ഉള്ളതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു

മഗ്വയർ വളരെ പ്രധാനപ്പെട്ട ചില ഗോളുകളും ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട് എന്നും ഫിലിപ്സ് പറഞ്ഞു.

Exit mobile version