റഷ്യയിൽ ഇംഗ്ലണ്ടിനെ ഹാരി കെയ്ൻ നയിക്കും

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ടോട്ടൻഹാം താരം ഹാരി കെയ്ൻ ആയിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ്.  ഹാരി കെയ്‌നിന്റെ വ്യക്തിപരമായ കഴിവുകളാണ് താരത്തെ ക്യാപ്റ്റൻ ആക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ എന്ന് സൗത്ത്ഗേറ്റ് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ നാല് കളികൾ താരം ഇംഗ്ലണ്ട് ക്യാപ്റ്റൻ ആയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ ഹാരി കെയ്‌ൻ നേടിയിട്ടുണ്ട്. ഈ സീസണിൽ ടോട്ടൻഹാമിന്‌ വേണ്ടി 41  ഗോളുകൾ നേടിയ താരം മികച്ച ഫോമിലാണ്. ടുണീഷ്യയും പനാമയും ബെൽജിയവും ഉള്ള ശക്തമായ ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട്. 24കാരനായ ഹാരി കെയ്‌നിന്റെ ബൂട്ടുകളിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പര്‍നോവാസിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleസൂപ്പര്‍നോവാസിന് 130 റൺസ് വിജയ ലക്‌ഷ്യം