“രണ്ടാം പെനാൾട്ടിയും ആത്മവിശ്വാസത്തോടെയാണ് എടുത്തത്” – കെയ്ൻ

Picsart 22 12 11 12 10 16 382

ഇന്നലെ ഫ്രാൻസിനോട് ഇംഗ്ലണ്ട് പരാജയപ്പെടാൻ കാരണം അവരുടെ ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൾട്ടി നഷ്ടപ്പെടുത്തിയത് ആയിരുന്നു‌. ഇന്നലെ കിട്ടിയ രണ്ട് പെനാൾട്ടികളിൽ ഒരു പെനാൾട്ടി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചിരുന്നു. രണ്ടാമത്തെ പെനാൾട്ടി പുറത്ത് പോകുകയും ചെയ്തും

പെനാൾട്ടിക്ക് ആയുള്ള എന്റെ തയ്യാറെടുപ്പിനെ എനിക്ക് കുറ്റപ്പെടുത്താൻ കഴിയില്ല എന്നും ഇത് സ്വാഭാവികമാണെന്നും കെയ്ൻ മത്സരശേഷം പറഞ്ഞു. എനിക്ക് രണ്ടാം പെനാൾട്ടി എടുക്കാനും ആത്മവിശ്വാസം ഉണ്ടായിരുന്നു, പക്ഷേ ഞാൻ ആഗ്രഹിച്ച രീതിയിൽ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. കെയ്ൻ പറഞ്ഞു.

പെനാൾട്ടി 22 12 11 12 10 24 239

തീർച്ചയായും ഇത്തരം തിരിച്ചടികൾ കൂടി എനിക്ക് ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. എന്നാൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്തു എന്ന നിലയിൽ ഈ ടീമിന് അഭിമാനിക്കാം എന്ന് കെയ്ൻ പറഞ്ഞു.

ഒരു കളിയിൽ എനിക്ക് ഒരു പെനാൽറ്റി ലഭിച്ചാലും രണ്ട് പെനാൽറ്റി ലഭിച്ചാലും അത് അടിക്കാൻ ‌ഞാൻ തയ്യാറായിരിക്കും എന്നുൻ കെയ്ൻ പറഞ്ഞു.