ഈജിപ്ത് ഇന്ന് ഉറുഗ്വേക്കെതിരെ, സലാ കളിക്കും

ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനത്തിൽ ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഈജിപ്ത് ഉറുഗ്വേയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് മത്സരം കിക്കോഫ്.

മുഹമ്മദ് സലായുടെ ഫുട്ബോളിലെ വളർച്ചയോടെ ശ്രദ്ധയാകർശിച്ച ഈജിപ്തിന് ആശ്വാസം പകരുന്നു വാർത്തയാണ് ഇന്നലെ എത്തിയത്. പരിക്ക് മാറി സലാ ആദ്യ മത്സരത്തിൽ കളിക്കും എന്നത് അവർക്ക് വലിയ ആശ്വാസമാകും. ഈജിപ്ത് സലായുടെ ഫോമിൽ മാത്രം പ്രതീക്ഷ അർപ്പിക്കുന്ന ടീം ആണെങ്കിൽ ഉറുഗ്വേ എത്തുന്നത് ലോക ഫുട്ബോളിൽ പേരുകേട്ട ഏതാനും പേരുമായിട്ടാണ്. സുവാരസും കവാനിയും ആക്രമണം നയിക്കുമ്പോൾ പ്രതിരോധത്തിൽ ഗോഡിനും ഹിമനസും ഉണ്ടാകും.

ഏതാണ്ട് 30 വർഷങ്ങൾക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പ് ഫൈനൽ റൗണ്ടിൽ എത്തുന്നത്. സലായുടെ തോളിലേറി യോഗ്യത നേടിയതാണ് അവർ. തങ്ങളുടെ 14 ആം ലോകകപ്പ് കളിക്കുന്ന ഉറുഗ്വേക്ക് തങ്ങളുടെ അനുഭവസമ്പത് ഗുണമാകും എന്നാണ് പ്രതീക്ഷ.

സമീപകാലത്തെ ഫോം ഈജിപ്തിന് ഒട്ടും ശുഭകരമല്ല. അവസാനം അവർ ഒരു രാജ്യാന്തര മത്സരം ജയിച്ചത് 2017 ഒക്ടോബറിലാണ്. അവസാനം കളിച്ച രാജ്യസന്തര മത്സരത്തിൽ അവർ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബെൽജിയതോട് തോൽവി വഴങ്ങിയത്. അവസാന സൗഹൃദ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് ഉറുഗ്വേ ലോകകപ്പിന് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial