
- Advertisement -
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റു കളം വിട്ട ജിറൂദിനെ കുറിച്ച് ആശങ്ക വേണ്ട. ജിറൂദിന്റെ പരിക്ക് സാരമുള്ളതല്ല എന്നും താരം ഇന്നു മുതൽ ടീമിനൊപ്പം പരിശീലനം നടത്തുമെന്നും ഫ്രഞ്ച് ടീം അറിയിച്ചു. ഇന്നലെ അമേരിക്കയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ തലകൾ തമ്മിൽ ഇടിച്ചാണ് ജിറൂദിന് പരിക്കേറ്റത്. അമേരിക്കൻ താരം മാറ്റ് മിയാസ്ഗയുടെ തലയുമായാണ് ജിറൂദ് കൂട്ടിയിടിച്ചത്.
അമേരിക്കൻ താരവും ഗ്രൗണ്ടിൽ രക്തവുമായി കിടക്കേണ്ടി വന്നിരുന്നു. അവസാന സൗഹൃദ മത്സരവും കഴിഞ്ഞ ഫ്രാൻസ് ഇനി റഷ്യയിലേക്ക് പറക്കും. 16 ജൂണിന് ഓസ്ട്രേലിയയുമായാണ് ഫ്രാൻസിന്റെ ലോകകപ്പിലെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement