ഗിമിനെസിന് പരിക്ക്, റഷ്യക്കെതിരെ കളിക്കില്ല

- Advertisement -

ഉറുഗ്വേ ഡിഫൻഡർ ഗിമിനസ് റഷ്യക്കെതിരെ ഇറങ്ങില്ല എന്ന് ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ മത്സരത്തിനിടെ തുടയെല്ലിനേറ്റ പരിക്കാണ് ഗിമിനെസിനെ പുറത്ത് ഇരുത്തുന്നത്. ഇപ്പോൾ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ച ഉറുഗ്വേ താരത്തിന്റെ പരിക്ക് ഗുരുതരമാകാതിരിക്കാൻ വേണ്ടി അടുത്ത മത്സരത്തിൽ വിശ്രമം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ഈജിപ്തിനെതിരെ ഇഞ്ച്വറി ടൈം വിന്നർ നേടിയത് ഗിമിനെസ് ആയിരുന്നു‌. ഗിമിനെസ് ഇറങ്ങിയ ഉറുഗ്വേ ഡിഫൻസ് ഇതുവരെ ലോകകപ്പിൽ ഗോൾ വഴങ്ങിയിട്ടുമില്ല. ഇതുവരെ ആയിട്ടും ഗോൾ വഴങ്ങാത്ത മൂന്ന് ടീമുകളിൽ ഒന്നാണ് ഉറുഗ്വേ. റഷ്യക്കെതിരെ വിജയിച്ചാൽ മാത്രമെ ഉറുഗ്വേയ്ക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement