മാർക്കോ റൂയിസ് ഉൾപ്പടെ 13 അരങ്ങേറ്റക്കാരുമായി ജർമ്മനി ലോകകപ്പിന്

- Advertisement -

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റഷ്യൻ ലോകകപ്പിനിറങ്ങുന്നത് ഒട്ടേറെ പുതുമുഖങ്ങളുമായാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം മാർക്കോ റൂയിസ് റഷ്യൻ ലോകകപ്പിലായിരിക്കും അരങ്ങേറ്റം കുറിക്കുക. പരിക്ക് കരിയറിൽ വില്ലനായപ്പോൾ റൂയിസിന് നഷ്ടപ്പെട്ടത് ലോകകപ്പ് കിരീടമാണ്. 2014 ലോകകപ്പിലും 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പരിക്ക് കാരണം റൂയിസിന് കളിയ്ക്കാൻ സാധിച്ചില്ല. ബാഴ്‌സയുടെ വല കാക്കുന്ന ടെർ സ്റ്റെയ്ഗനും പിഎസ്ജിയുടെ കെവിൻ ട്രാപ്പും ലോകകപ്പിനിറങ്ങുന്നത് ആദ്യമാണ്. സാധ്യതാ പട്ടികയിൽ ഇടം പിടിച്ച ബയേൺ താരങ്ങൾ എല്ലാം അവസാന ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ബയേണിന്റെ ഗോരേറ്സ്ക, നിക്‌ളാസ് സുലെ, ജോഷ്വ കിമ്മിഷ്, സെബാസ്റ്റ്യൻ റൂഡി എന്നിവർ റഷ്യയിൽ  അരങ്ങേറ്റം കുറിക്കാനായാണ് എത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ സാനെക്ക് പകരക്കാരനായി ബയേൺ ലെവർകൂസൻറെ ജൂലിയൻ ബ്രാൻഡ്ട് ആണ് ലോയുടെ ടീമിൽ ഇടം നേടിയത്. അതെ സമയം ബ്രാൻഡ്ട്ന്റെ ലെവർകൂസൻ ക്ലബ്മേറ്റ്സായ ജോനാഥൻ ടായും ഗോൾകീപ്പർ ലെനോയും ടീമിൽ ഇടം നേടിയില്ല. കോൺഫെഡറേഷൻ കപ്പിൽ നല്ല പ്രകടനമാണ് ലെനോ കാഴ്ച വെച്ചത്. ബയേണിന്റെ സാൻഡ്രോ വാഗ്നറിനു പകരം ടീമിലെത്തിയ ഫ്രയ്ബർഗ് സ്‌ട്രൈക്കർ നിൽസ് പീറ്റേഴ്‌സണിനു ടീമിൽ ഇടം നേടാനായില്ല.

8 മാസത്തോളം കളത്തിനു പുറത്തായിരുന്നു ന്യൂയർ തന്നെയാണ് ജർമ്മനിയെ റഷ്യയിൽ നയിക്കുക. ബ്രസീലിൽ ആവർത്തിച്ച സുവർണ നേട്ടം ആവർത്തിക്കാനാവും ന്യൂയറും കൂട്ടരും ശ്രമിക്കുക. പതിനഞ്ച് മിനുട്ട് മാത്രം ബ്രസീലിൽ കളിച്ച പിഎസ്ജി താരം ജൂലിയൻ ഡ്രാക്സ്ലർക്ക് പുറമെ ലോകകപ്പ് ജേതാക്കളായ മറ്റ്‌സ് ഹമ്മെൽസ്, ജെറോം ബോട്ടെങ്, സമി ഖേദിര , ടോണി ക്രൂസ്, തോമസ് മുള്ളർ, മെസ്യൂട് ഓസിൽ എന്നിവരും ജർമ്മൻ നിരയിലുണ്ട്. 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനിറങ്ങിയ താരമാണ് മരിയോ ഗോമസ്. സെമിയിൽ സ്പെയിനിനോട് തൊട്ടാണ് ജർമ്മനി പുറത്തായത്. ജർമ്മൻ ടീമിൽ ഇടം നേടിയ ഏക രണ്ടാം ഡിവിഷൻ ക്ലബ് താരം ജോനാസ് ഹെക്ടറാണ്. ബുണ്ടസ് ലീഗയിൽ നിന്നും റെലെഗേറ്റ് ചെയ്യപ്പെട്ട കൊളോണിന്റെ ലെഫ്റ്റ് ബാക്കാണ് ഹെക്ടർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement