ലോകകപ്പിന് മുൻപ് ജർമ്മനി ഹോളണ്ടിനെതിരെ ഇറങ്ങും

Img 20220114 153201

ലോകകപ്പിന് മുന്നോടിയായി ജർമ്മനി ഹോളണ്ടിനെതിരെ ഇറങ്ങും. ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ആംസ്റ്റർഡാമിൽ വെച്ചാണ് ജർമ്മനി ഹോളണ്ടിനെ നേരിടുക. മാർച്ച് 29നാണ് ഹോളണ്ടിനെതിരെ ഒരു ക്ലാസിക്ക് മത്സരത്തിനായി ജർമ്മനി ഇറങ്ങുന്നത്‌. ലോകകപ്പിന് മുന്നോടിയായി ഇസ്രായേലിനെതിരെയും ജർമ്മനി സൗഹൃദ മത്സരം കളിക്കുന്നുണ്ട്‌.

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ റൈവലറികളിൽ ഒന്നാണ് ഹോളണ്ടും ജർമ്മനിയും തമ്മിലുള്ളത്. രണ്ടാം ലോകകഹായുദ്ധവും ജർമ്മനിയുടെ ഹോളണ്ട് അധിനിവേശവുമെല്ലാം ഫുട്ബോൾ റൈവലറിക്ക് പുറമേ മറ്റൊരു തലത്തിലേക്ക് ഈ മത്സരങ്ങളെ മാറ്റിയിരുന്നു. ഹോളണ്ടിനെതിരെ ഇതുവരെ ജർമ്മനി 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 16 മത്സരങ്ങൾ ജർമ്മനി ജയിച്ചപ്പോൾ ഹോളണ്ട് 12 മത്സരങ്ങളിൽ ജയിച്ചു. 16 സമനിലകളും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പിറന്നു.

Previous articleശതകം പൂര്‍ത്തിയാക്കിയ ശേഷം ഹെഡ് പുറത്ത്
Next articleകീഗന്‍ പീറ്റേര്‍സൺ പുറത്തായെങ്കിലും മത്സരം ദക്ഷിണാഫ്രിക്കയുടെ കൈയ്യിൽ തന്നെ