
ഇത്തവണത്തെ ലോകകപ്പ് വിജയിക്കാൻ ഏറ്റവും സാധ്യത ജർമ്മനിക്കെന്ന് മുൻ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ജർമ്മൻ ടീം ഒരു മെഷീൻ പോലെയാണ് പ്രവർത്തിക്കുന്നത് അവരെ തോൽപ്പിക്കുക കഠിനമാണ്, അത്കൊണ്ട് തന്നെ 2014ലെ ലോകകപ്പ് വിജയികളായ ജർമ്മനി ലോകകപ് നിലനിർത്തും എന്ന് പ്രതീക്ഷിക്കുന്നതായി സ്ലാട്ടൻ പറഞ്ഞു.
ജർമ്മനിയുടെ കൂടെയാണ് സ്വീഡൻ ഗ്രൂപ് ഘട്ടത്തിൽ കളിക്കുന്നത്. മെക്സിക്കോ, കൊറിയ എന്നി ടീമുകൾ ആണ് മറ്റു ടീമുകൾ. “സ്വീഡന് ഇത്തവണ സമ്മർദ്ദം ഒന്നും ഇല്ലാതെ കളിയ്ക്കാൻ പറ്റും, കാരണം ഞാൻ ടീമിൽ ഇല്ല. നജ്ൻ എല്ലാം വിജയിക്കാൻ ആവശ്യപ്പെടുന്ന ഒരാളാണ്” സ്ലാട്ടൻ കൂട്ടിച്ചേർത്തു.
നിലവിൽ LA ഗാലക്സിക്ക് വേണ്ടി കളിക്കുന്ന സ്ലാട്ടൻ 2016 യൂറോകപ്പിനു ശേഷമാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചത്. സ്വീഡന് വേണ്ടി 15 വർഷത്തോളം കളിച്ച സ്ലാട്ടൻ 116 മത്സരങ്ങളിൽ നിന്നായി 62 ഗോളുകളും നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial