ജർമ്മനി പുറത്തായതിൽ ബ്രസീലിന് ആശ്വസിക്കാം

- Advertisement -

ഇന്നലെ ജർമ്മനി പുറത്തായതിൽ ബ്രസീലിന് ആശ്വസിക്കാനുള്ള വകുപ്പുണ്ട്. ലോകകപ്പിലെ ഏറ്റവും കൂടുതൽ കിരീടം എന്ന ബ്രസീൽ റെക്കോർഡ് 2022 വരെ സുരക്ഷിതമായിരിക്കുകയാണ്. അഞ്ച് കിരീടങ്ങൾ ഉള്ള ബ്രസീലാണ് ലോകകപ്പ് കിരീടങ്ങളുടെ കാര്യത്തിൽ ഇപ്പോൾ മുന്നിൽ. നാല് കിരീടങ്ങൾ ഉള്ള ജർമ്മനി മാത്രമായിരുന്നു ഈ നേട്ടത്തിന് റഷ്യയിൽ ഒരു വെല്ലുവിളി.

ജർമ്മനി കൊറിയയോട് തോറ്റ് പുറത്തായതോടെ ആ റെക്കോർഡിനൊപ്പം ഈ ലോകകപ്പിൽ ആരും എത്തില്ല എന്ന് ഉറപ്പായി. 2022ൽ ഖത്തർ ലോകകപ്പ് വരെ ഏറ്റവും കൂടുതൽ കിരീടം എന്നത് ബ്രസീലിനൊപ്പം തന്നെ ഇരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement