
ലോകകപ്പ് കാണാൻ ഒരു ജർമൻ ആരാധകന്റെ വിചിത്ര യാത്ര. 70കാരനായ ഹുബെർട് വിർത് ആണ് റഷ്യയിൽ നടക്കുന്ന ലോകക്കപ്പ് കാണാൻ ട്രാക്ടറിൽ റോഡ്മാർഗം റഷ്യയിലേക്ക് തിരിച്ചത്. വർഷങ്ങളുടെ പഴക്കം ഉള്ള ട്രാക്ടറിൽ ഹുബെർട് വിർത് തനിക്ക് കൂട്ടായി തന്റെ നായയെയും ഒപ്പം കൂട്ടിയിട്ടുണ്ട്. 10 ദിവസത്തെ യാത്ര കൊണ്ട് റഷ്യയിൽ എത്താൻ ആണ് ഈ സൂപ്പർ ഫാനിന്റെ പ്ലാൻ. 1000 മൈൽ യാത്ര ചെയ്താലാണ് ജർമനിയിൽ നിന്ന് വിർത് റഷ്യയിലെത്തുക.
1936ൽ പുറത്തിറങ്ങിയ ട്രാക്ടറിലാണ് വിർത് റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. വെറും 30km മാത്രമാണ് മണിക്കൂറിൽ ഈ ട്രാക്ടറിന്റെ വേഗത. ട്രാക്ടറിന്റെ കൂടെ ഒരു ചെറിയൊരു ട്രെയ്ലറും ഘടിപ്പിച്ചാണ് വിർത്തിന്റെ യാത്ര. ജൂൺ 17ന് മെക്സിക്കോക്കെതിരെയാണ് ജർമനിയുടെ ആദ്യ ലോകകപ്പ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial