12 വര്‍ഷത്തിനു ശേഷം ലാമിന്റെ നേട്ടം ആവര്‍ത്തിച്ച് യൂറി ഗസിൻസ്കി

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയുടെ ഫിലിപ്പ് ലാം കൈവരിച്ച നേട്ടം റഷ്യയുടെ ഉദ്ഘാടന മത്സരത്തില്‍ നേടി യൂറി ഗസിന്‍സ്കി. ഫിലിപ്പ് ലാം 2006ല്‍ തന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് തന്നെ ഗോളാക്കി മാറ്റിയപ്പോള്‍ സമാനമായ നേട്ടമാണ് യൂറി ഇന്ന് സൗദി അറേബ്യയ്ക്കെതിരെ റഷ്യയുടെ ആദ്യ ഗോള്‍ നേടിയതോടെ സ്വന്തമാക്കിയത്. 2006 ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു ലോകകപ്പിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ഗോളാവുന്നത്.

11ാം മിനുട്ടിലാണ് യൂറി റഷ്യയുടെ ആദ്യ ഗോള്‍ നേടിയത്. സൗദി ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി ഹെഡര്‍ ഗോളിലൂടെയാണ് യൂറി തന്റെ ഗോള്‍ കുറിച്ചത്. ഫിലിപ്പ് ലാം 2006ല്‍ കോസ്റ്റാറിക്കയ്ക്കെതിരെ ആറാം മിനുട്ടിലാണ് ഗോള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം, പ്രതീക്ഷ കുശല്‍ മെന്‍ഡിസില്‍
Next articleആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയെ നിഷ്പ്രഭരാക്കി റഷ്യൻ പടയോട്ടം