ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസിനും ഗബ്രിയേൽ മാർട്ടിനെല്ലിക്കും ബ്രസീലിയൻ ടീമിൽ ഇടം,ടീമിൽ ഇടം കിട്ടാതെ മൂന്നാം ഗബ്രിയേൽ

ആഴ്‌സണലിന്റെ മൂന്നു ബ്രസീലിയൻ ഗബ്രിയേൽമാരിൽ ലോകകപ്പ് ടീമിൽ ഇടം പിടിക്കാതെ പ്രതിരോധതാരം ഗബ്രിയേൽ. ആഴ്‌സണലിൽ നിന്നു ഗബ്രിയേൽ ജീസുസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ ടീമിൽ എടുത്ത ടിറ്റെ പക്ഷെ 24 കാരനായ ഗബ്രിയേലിനെ ടീമിൽ എടുത്തില്ല.

കഴിഞ്ഞ രണ്ടു സീസണുകളിൽ ആയി മികച്ച ഫോമിലുള്ള ഗബ്രിയേൽ ആഴ്‌സണലിന്റെ പ്രധാന പ്രതിരോധതാരം ആണ്. ഗോൾ അടിക്കാനും മികവുള്ള താരം കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ വിജയഗോളും നേടിയിരുന്നു. സീസണിലെ മികവ് വച്ചു ആരാധകർ ഗബ്രിയേൽ ടീമിൽ ഇടം പിടിക്കും എന്നു കരുതിയെങ്കിലും അത് പക്ഷെ ഉണ്ടായില്ല.