ഫ്രഡിന് ബ്രസീലിന്റെ ആദ്യ മത്സരം നഷ്ടമാകും

- Advertisement -

നാളെ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ബ്രസീൽ നിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫ്രഡ് ഉണ്ടാകില്ല എന്ന് ഉറപ്പായി. ഫ്രഡ് നാളെ കളിക്കാനുള്ള ആരോഗ്യനിലയിൽ അല്ല ഉള്ളതെന്ന് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെ പറഞ്ഞു‌. രണ്ടാഴ്ച മുന്നെ പരിക്കേറ്റ താരത്തിന് ലോകകപ്പിന് മുമ്പ് നടന്ന സൗഹൃദ മത്സരവും നഷ്ടപ്പെട്ടിരുന്നു.

പരിക്കിൽ നിന്ന് തിരിച്ചുവരുന്ന ഫ്രഡിന് ബ്രസീലിന്റെ രണ്ടാം മത്സരം മുതൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കേറ്റ റെനാറ്റോ അഗസ്റ്റോയും ഡഗ്ലസ് കോസ്റ്റയും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്‌‌. എങ്കിലും അവസാന സൗഹൃദ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ മാറ്റമില്ലാതെയാകും ബ്രസീൽ നാളെ ഇറങ്ങുക. നെയ്മർ, വില്യൻ, ജീസുസ്, കൗട്ടീനോ എന്നിവരൊക്കെ നാക്കെ ആദ്യ ഇലവനിൽ ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement