ഫ്രാൻസിനെ പൂട്ടി ആസ്‌ട്രേലിയ, ആദ്യ പകുതിയിൽ ഗോളുകളില്ല

മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ആസ്‌ട്രേലിയ കനത്ത പ്രതിരോധം കൊണ്ട് പൂട്ടി. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ലെങ്കിലും മികച്ച രീതിയിൽ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ആസ്‌ട്രേലിയ തങ്ങൾ പൊരുതാനുറച്ചാണ് ഇറങ്ങിയതെന്നു വ്യക്തമാക്കുകയും ചെയ്തു.

മികച്ച പ്രതിരോധമാണ് ഫ്രാൻസിനെതിരെ ആസ്ട്രേലിയ തിർത്തത്. തന്റെ കരിയറിലെ 21 ആം ഗോൾ നേടാനുള്ള ഗ്രീസ്മാന്റെ ശ്രമങ്ങളെ ആസ്ട്രേലിയൻ ഗോളി നിഷ്പ്രഭമാക്കി. ഫ്രാൻസിന്റെ യുവനിരയുടെ അക്രമങ്ങളെ മികച്ച രീതിയിൽ തടയാൻ ആസ്ട്രേലിയയുടെ ഗോൾ കീപ്പർ മാത്യു റയാന് സാധിച്ചു. ദേഷാമ്പ്സിന്റെ കുട്ടികളെ ഇടയ്ക്ക് വിറപ്പിക്കാനും ആസ്ട്രേലിയക്ക് സാധിച്ചു.

ഡെംബലയും ഗ്രീസ്മാനും എംബപ്പയുമടങ്ങുന്ന ഫ്രാൻസിന്റെ അക്രമണ നിരയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. അതേ സമയം ആസ്ട്രേലിയയുടെ അക്രമണ നിര ഫ്രാൻസിനെ ഇടയ്ക്കിടെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. മൂയിയുടെ ഫ്രീകിക്കുകൾ ഫ്രാൻസിന്റെ ഗോൾ മുഖത്തെ ഞെട്ടിച്ചു. ആക്രമിച്ച് കളിച്ച ഫ്രാൻസ് പതിയെ പ്രതിരോധത്തിലേക്കും മാറി തുടങ്ങിയിരുന്നു. എങ്കിലും ഫ്രാൻസ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ആസ്ട്രേലിയൻ കോച്ച് ബെർട് വാൻ മർവിക് സന്തോഷവാനായിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ട് കോച്ചാവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡ് കോച്ച്
Next articleവെട്ടോറി നിര്‍ദ്ദേശിച്ചു, ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കി ഓക്ലാന്‍ഡ്