ലോക ചാമ്പ്യന്മാരുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 22 11 10 01 51 18 203
Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് അവരുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡ് ആണ് ദെഷാംസ് പ്രഖ്യാപിച്ചത്. പരിക്ക് ആണെങ്കിലും റയൽ മാഡ്രിഡ് താരം ബെൻസീമയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വരാനെയും സ്ക്വാഡിൽ ഇടം നേടി. ഇരുവരും ലോകകപ്പിലെ ആദ്യ മത്സരത്തിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഫ്രഞ്ച് പരിശീലകൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

പോൾ പോഗ്ബ, കാന്റെ എന്നിവർ പരിക്ക് കാരണം ഫ്രഞ്ച് സ്ക്വാഡിന് പുറത്താണ്. കമവിംഗ്, ചൗമനി എന്നീ യുവ റയൽ മാഡ്രിഡ് മധ്യനിര താരങ്ങൾ ടീമിൽ ഉണ്ട്.

Img 20220523 222354

ബെൻസീമ, എമ്പപ്പെ എന്നിവർക്ക് ഒപ്പം എങ്കുകു, കോമാൻ, ഗ്രീസ്മൻ, ഡെംബലെ, ജിറൂഡ് എന്നിവരും അറ്റാക്കിൽ ഉണ്ട്.

ഓസ്‌ട്രേലിയ, ടുണീഷ്യ, ഡെന്മാർക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ്. നവംബർ 23 ന് ഖത്തറിലെ അൽ വക്ര സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് ഫ്രാൻസിന്റെ ആദ്യ മത്സരം.

20221110 014915

France Squad:

Goalkeepers: Alphonse Areola, Steve Mandanda, Hugo Lloris

Defenders: Lucas Hernandez, Benjamin Pavard, Raphaël Varane, Theo Hernandez, Presnel Kimpembe Ibrahima Konaté, Jules Koundé, William Saliba, Dayot Upamecano, Milieux De Terrain

Midfielders: Eduardo Camavinga, Youssouf Fofana, Matteo Guendouzi, Adrien Rabiot, Aurélien Tchouaméni, Jordan Veretout

Forwards: Karim Benzema, Kingsley Coman, Ousmane Dembélé, Kylian Mbappé, Olivier Giroud, Antoine Griezmann, Christopher Nkunku