
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തിരശീലയുയരാൻ ഇനി ഏതാനം മണിക്കുറുകൾ മാത്രം ബാക്കി. ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മോടി കൂട്ടാൻ മുൻ ലോകചാമ്പ്യൻ റൊണാൾഡോയും പോപ്പ് താരം റോബി വില്യംസും റഷ്യൻ ഗായിക എയ്ഡ ഗരിഫുല്ലിന എന്നിവരുണ്ടാകും. ഫുട്ബോൾ ഇതിഹാസം പെലെ ആരോഗ്യപരമായ കാരണങ്ങളാൽ ഉദ്ഘാടന ചടങ്ങിന് എത്തില്ല. ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് അരമണിക്കൂർ മാത്രമായി വെട്ടി ചുരുക്കിയിട്ടുണ്ട്.
ലോകകപ്പിന് തുടക്കം കുറിക്കുന്ന റഷ്യ സൗദി മാച്ചിന് മുൻപാണ് അരമണിക്കൂർ നീളുന്ന സംഗീത പരിപാടികൾ ഉണ്ടാവുക. 80,000 ൽ അധികം വരുന്ന ഫുട്ബോൾ ആരാധകരുടെ മുന്നിലാവും ലാഷ്നികി സ്റ്റേഡിയത്തിൽ റോബി വില്യംസും സംഘവും പ്രോഗ്രാം അവതരിപ്പിക്കുക. ബ്രസീലിയൻ ലെജൻഡ് റൊണാൾഡോ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഏത് രീതിയിലാണ് പങ്കെടുക്കുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial