റഷ്യൻ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതാകും- ഫിഫ പ്രസിഡണ്ട്

- Advertisement -

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായി റഷ്യൻ ലോകകപ്പ് അറിയപ്പെടുമെന്നു ഫിഫ പ്രസിഡണ്ട് ജിയാനി ഇന്ഫന്റിനോ പ്രഖ്യാപിച്ചു. ഇന്നാരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ നേരിടുന്നത് സൗദി അറേബിയയെയാണ്. ഇന്ന് ഫുട്ബോൾ ലോകം കീഴടക്കും എന്ന് പറഞ്ഞാണ് 48 കാരനായ ഇന്ഫന്റിനോ 68th ഫിഫ കോൺഗ്രസിലെ തന്റെ പ്രസംഗം ആരംഭിച്ചത്.

ജോസഫ് സെപ്പ് ബ്ലാറ്ററുടെ 17 വർഷം നീണ്ട ഭരണത്തിനൊടുവിലാണ് ഇന്ഫന്റിനോ രണ്ടു വർഷം മുൻപ് ചുമതലയേറ്റെടുത്തത്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം മയങ്ങിക്കിടന്ന ഫിഫയുടെ ഉണർത്തിയത് താനെന്നും ഫിഫയുടെ പ്രസിഡണ്ട് അവകാശപ്പെട്ടു. ഫിഫയെ സാമ്പത്തികമായി ഉയർത്തുന്നതിനോടൊപ്പം ന്യൂനത സാങ്കേതിക വിദ്യകളുടെ ഉപയോഗം ഫുട്ബാളിലേക്ക് കൊണ്ട് വരാനും ഇന്ഫന്റിനോ ശ്രദ്ധിച്ചിട്ടുണ്ട്. ലോകകപ്പിലെ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഉപയോഗം ഇത്തരത്തിൽ ഒന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement