48 ടീം ലോകകപ്പ് പദ്ധതി തൽകാലം നീട്ടി വച്ച് ഫിഫ

- Advertisement -

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സ്വപ്ന പദ്ധതിയായ 48 ടീമുകൾ അടങ്ങുന്ന ലോകകപ്പ് എന്നത് തൽക്കാലത്തേക്ക് നടക്കില്ല എന്ന് സൂചന. ഫിഫ ആനുവൽ കോണ്ഗ്രെസിൽ ഇത് അജണ്ടയിൽ ഉണ്ടായേക്കില്ല.

ഫിഫ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടനെയാണ് അദ്ദേഹം 2022 ഖത്തറിൽ 48 ടീയമുകൾ ഉൾപ്പെടുന്ന ലോകകപ്പിനായി ശ്രമിക്കും എന്ന് പറഞ്ഞത്. പക്ഷെ ഫിഫയുടെ സമ്മേളന അജണ്ടയിൽ നിന്ന് ഈ ചർച്ച വേണ്ടതില്ല എന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ ബോഡി തീരുമാനം എടുക്കുകയായിരുന്നു.

2022 ലേക്ക് തീരുമാനം നടപ്പിലാക്കുന്നത് ഖത്തറിന് അധിക ബാധ്യതയാവും എന്ന് കണ്ടാണ് തീരുമാനം ഉപേക്ഷിക്കുന്നത്. 2026 ഇൽ പക്ഷെ അധികമായി 16 ടീമുകൾക്ക് കൂടെ അവസരം ലഭിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement