24 ടീമുകളുമായി ക്ലബ് ലോകക്കപ്പ് 2021 മുതൽ

- Advertisement -

അടിമുടി മാറ്റം വരുത്തിക്കൊണ്ട് ക്ലബ്ബ് ലോകക്കപ്പ് വരുന്നു. 2021 മുതൽ 24 ടീമുകളെ ഉൾകൊള്ളിച്ചു നാലു വർഷത്തിൽ ഒരിക്കൽ ലോകക്കപ്പ് നടത്താൻ ആണ് ഫിഫ ആലോചിക്കുന്നത്. നിലവിൽ വർഷം തോറും നടത്തി വരുന്ന ലോകക്കപ്പിൽ 7 ടീമുകൾ ആണ് മത്സരിക്കുന്നത്. 1.5 ബില്യൻ പൗണ്ട് തുക ആണ് സമ്മാനത്തുകയായി ഫിഫ നൽകാൻ ഒരുങ്ങുന്നത്.

യൂറോപ്പിൽ നിന്നും 12 ടീമുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3 തവണ യൂറോപ്യൻ കിരീടം നേടിയവരെയാണ് ലോകകപ്പ് കളിക്കാൻ യൂറോപ്പിൽ നിന്നും ക്ഷണിച്ചിരിക്കുന്നത്. സ്‌പെയിനിൽ നിന്നും ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളും പ്രീമിയർ ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലുവര്പൂൾ എന്നീ ടീമുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ നിരവധി ആരാധകർ ഉള്ള ചെൽസി, ആഴ്സണൽ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകൾ ലോകക്കപ്പിന് ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. ലോകക്കപ്പ് നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ യുവേഫ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement