ലോകകപ്പിലെ ആദ്യ മത്സരം നിയന്ത്രിക്കുന്നത് അർജന്റീനിയൻ റഫറി

ലോകകപ്പിലെ ആദ്യ മത്സരം അർജന്റീനക്കാരനായ നെസ്റ്റർ പിറ്റാനാ നിയന്ത്രിക്കും . പിറ്റാനയുടെ രണ്ടാം ലോകകപ്പാണിത്. ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പിലും നാല് മത്സരങ്ങൾ നെസ്റ്റർ പിറ്റാനാ നിയന്ത്രിച്ചിരുന്നു. ല്യൂഷനിക്കി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ റഷ്യ ഏറ്റുമുട്ടുന്നത് സൗദി അറേബിയയോടാണ്. വീഡിയോ അസിസ്റ്റന്റ് റെഫറിയിങ് നിലവിൽ വരുന്ന ആദ്യ ലോകകപ്പ് കൂടിയാണ് റഷ്യയിൽ നടക്കാനിരിക്കുന്നത്.

വിഡിയോ അസിസ്റ്റന്റ് റെഫെറിയിങ്ങിന്റെ ചുമതല ഫിഫ ഇറ്റലിക്കാരനായ മാസിമിലിയാനോ ഇററ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നാല് പേരടങ്ങുന്ന സംഘമാണ് VAR നിയന്ത്രിക്കുന്നത്. നെസ്റ്റർ പിറ്റാനായ്ക്ക് വരുന്ന പിഴവുകൾ ഒഴിവാക്കാനായിരിക്കും അവർ ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial