ഖത്തർ ലോകകപ്പിൽ 48 ടീമുകൾക്ക് സാധ്യതയെന്ന് വീണ്ടും ഫിഫ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കാൻ സാധ്യതയുണ്ടെന്ന് ആവർത്തിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോ. ദുബായിൽ ഇന്റർനാഷണൽ സ്പോർട്സ് കോൺഫെറെൻസിൽ സംസാരിക്കവേയാണ് ഫിഫ പ്രസിഡന്റ് ടീമുകളുടെ എണ്ണം കൂട്ടുന്നത് ഫിഫയുടെ മുൻപിൽ ഉണ്ടെന്ന് ആവർത്തിച്ചത്. ടീമുകളുടെ എണ്ണം കൂട്ടുന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാനുള്ള സാധ്യത തുറന്നിടും.

നേരത്തെ കഴിഞ്ഞ നവംബറിലും ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കുമെന്ന് ഫിഫ സൂചന നൽകിയിരുന്നു. ഖത്തറിന്റെ അയൽ രാജ്യങ്ങളെ കൂടി ലോകകപ്പിൽ ഭാഗമാക്കിക്കൊണ്ടുള്ള പദ്ധതിയാണ് ഫിഫ ആലോചിക്കുന്നത്. നേരത്തെ 2026 മുതൽ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആക്കികൊണ്ടുള്ള തീരുമാനം ഫിഫ കൈകൊണ്ടിരുന്നു.

ഗൾഫ് മേഖലയിൽ ഖത്തറും മറ്റു അറബ് രാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ ഇത് സഹായകരമാവും എന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.