
ലോകകപ്പിൽ സെനഗൽ പുറത്തായ ഫെയർപ്ലേ നിയമം തുടരുമെന്ന് ഫിഫ അറിയിച്ചു. ജപ്പാനും സെനഗലും ഗ്രൂപ്പിൽ ഒരേ പോയന്റിൽ എത്തിയതിനെ തുടർന്ന് ഫെയർപ്ലേ നിയമ പ്രകാരം കൂടുതൽ മഞ്ഞക്കാർഡ് വാങ്ങിയ സെനഗൽ ഗ്രൂപ്പിന് പുറത്ത് പോവുകയും കുറവ് മഞ്ഞ വാങ്ങിയ ജപ്പാൻ പ്രീക്വാർട്ടറിൽ എത്തുകയും ചെയ്തിരുന്നു. ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത് മാറ്റുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല എന്ന് ഫിഫ പറഞ്ഞത്.
ഈ ഫെയർപ്ലേ നിയമം ഇല്ലായിരുന്നു എങ്കിൽ ഇതേ പോലെ പോയന്റ് തുല്യമായാൽ നറുക്ക് ഇടേണ്ടി വന്നേനെ. അത് ടീമുകളോട് കാണിക്കുന്ന നീതി ആകില്ല. കളത്തിൽ നടന്ന കാര്യങ്ങൾ അനുസരിച്ചാകണം തീരുമാനങ്ങൾ ഉണ്ടാകേണ്ടത് എന്നതു കൊണ്ടാണ് ഈ നിയമം കൊണ്ടു വന്നത് എന്നും ഫിഫ പറഞ്ഞു.
ഏജ് ഗ്രൂപ്പ് ടൂർണമെന്റുകളിലും വനിതാ ടൂർണമെന്റുകളിലും ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ഫിഫ ഓർമ്മിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
