ബ്രസീൽ ക്യാമ്പിൽ വീണ്ടും പരിക്ക്, ഡാനിലോ പുറത്ത്

- Advertisement -

ബ്രസീൽ ക്യാമ്പിൽ വീണ്ടും പരിക്ക്. മാഞ്ചസ്റ്റർ സിറ്റി താരമായ റൈറ്റ് ബാക്ക് ഡാനിലോയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമല്ല എങ്കിലും കോസ്റ്ററിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഡാനിലോ ഇറങ്ങില്ല. പകരം ഫാഗ്നറാകും ബ്രസീലിനായി റൈറ്റ് ബാക്കായി കളിക്കുക. ബ്രസീലിയൻ ക്ലബായ കൊറിയന്തസിന്റെ താരമാണ് ഫാഗ്നർ. അറ്റാക്കിംഗ് റണ്ണുകൾക്ക് പേരു കേട്ട താരമാണ് ഫാഗ്നർ.

ലെഫ്റ്റ് ബാക്കായ മാർസെലോയും അറ്റാക്കിംഗ് റൺ നടത്തുത് കൂടുതൽ ആയതു കൊണ്ട് തന്നെ രണ്ട് ഫുൾബാക്കുകളും ഒന്നിച്ച് ഇറങ്ങുന്നത് ബ്രസീലിയൻ ഡിഫൻസിന് തലവേദനയാകാനും സാധ്യതയുണ്ട്. ഡാനിലോയ്ക്ക് പരിക്കേറ്റെങ്കിലും പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ട് ഫ്രെഡ് ഇന്ന് ബ്രസീലിയൻ ബെഞ്ചിൽ ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement