ഇംഗ്ലണ്ട് ലോകകപ്പിൽ തളർന്നു വീഴുമെന്ന് മുൻ ഇംഗ്ലണ്ട് മാനേജർ

- Advertisement -

ഇംഗ്ലണ്ട് റഷ്യൻ ലോകകപ്പിൽ കിതയ്ക്കുമെന്ന് മുൻ ഇംഗ്ലണ്ട് മാനേജർ എറിക്സൺ. ഇംഗ്ലണ്ട് താരങ്ങൾ ഇപ്പോൾ തന്നെ തളർന്നിരിക്കുകയാണെന്നും അതുകൊണ്ട് ലോകകപ്പിൽ അധികം മുന്നോട്ട് പോകാൻ ഇംഗ്ലീഷ് നിരയ്ക്ക് ആകില്ല എന്നും മുൻ പരിശീലകൻ പറയുന്നു. ഇംഗ്ലണ്ട് ടീമിലെ എല്ലാവരും പ്രീമിയർ ലീഗ് കളിക്കുന്നവരാണ് ഒപ്പം രണ്ട് വലിയ കപ്പുകളും ഇംഗ്ലണ്ടിൽ ഉണ്ട് കൂടെ ചാമ്പ്യൻസ് ലീഗും. ഈ മത്സരങ്ങൾ ഒക്കെ കളിക്കുന്ന ഇംഗ്ലണ്ടിലെ താരങ്ങൾ വിന്റർ ഇടവേള ലഭിക്കുന്നില്ല എന്നത് ഓർക്കണം എന്ന് എറിക്സൺ പറഞ്ഞു.

മറ്റുള്ള ലീഗുകൾ ഒക്കെ ഡിസംബർ അവസാനം ഇടവേളയ്ക്ക് പിരിയുമ്പോഴും ഇംഗ്ലണ്ടിൽ ഫുട്ബോൾ നടക്കും. അതാണ് ഇംഗ്ലണ്ട് വലിയ ടൂർണമെന്റുകളിൽ തളർന്നു വീഴാൻ കാരണമെന്നും മുൻ ഇംഗ്ലീഷ് പരിശീലകൻ വിലയിരുത്തുന്നു. തന്റെ നിഗമനങ്ങൾ തെറ്റെട്ടെ എന്നും ഇംഗ്ലണ്ട് കപ്പ് ഉയർത്തട്ടെ എന്നും എറിക്സൺ ആശംസിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement