ഡെലെ അല്ലിക്ക് പരുക്ക് സാരമുള്ളതല്ല, പനമാക്കെതിരെ കളിച്ചേക്കും

- Advertisement -

ഇംഗ്ലണ്ട് താരം ഡെലെ അല്ലിയുടെ പരുക്ക് സാരമുള്ളതല്ലെന്ന് ഇംഗ്ളണ്ട് കോച്ച് ഗാരത് സൗത്‌ഗേറ്റ്. ടുണീഷ്യക്കെതിരായ മത്സരത്തിനിടെയാണ് അല്ലിക്ക് പരുക്കേറ്റത്. ആദ്യ പകുതിയിൽ തന്നെ താരം പരുക്ക് മൂലം വിഷമിക്കുന്നുണ്ടായിരുന്നു എങ്കിലും മാനേജർ 80ആം മിനിറ്റ് വരെ അല്ലിയെ നിലനിർത്തുകയായിരുന്നു. “ടുണീഷ്യൻ പ്രതിരോധത്തിന് അല്ലി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു, അതാണ് അല്ലിയെ ഗ്രൗണ്ടിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചത്” സൗത്‌ഗേറ്റ് പറഞ്ഞു.

ഞങ്ങൾ അല്ലിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, പരുക്ക് സരമുള്ളതല്ല എന്നാണ് കരുതുന്നത്, സ്‌ക്വാഡിൽ മികച്ച താരങ്ങൾ ലഭ്യമാണ്, മർകസ് റാഷ്‌ഫോഡിനെയും റുബൻ ചീകിനെയും ഇറക്കാൻ കഴിയും” സൗത്‌ഗേറ്റ് കൂട്ടിച്ചേർത്തു.

അതെ സമയം പരുക്ക് സരമുള്ളതല്ല എന്ന് വിശ്വസിക്കുന്നതായി ഡെലെ അല്ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement