റഷ്യയിൽ ആക്രമണ ഫുട്ബോൾ കാഴ്ചവെക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ

- Advertisement -

റഷ്യയിൽ ഇംഗ്ലണ്ട് കൂടുതൽ ആക്രമണോത്സുകത കാണിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹരി കെയ്ൻ. റഷ്യയിൽ നല്ല നിമിഷങ്ങളും ചീത്ത നിമിഷങ്ങളും ഉണ്ടാവുമെന്നും എന്നാൽ മികച്ച അറ്റാക്കിങ് ഫുട്ബോൾ കളിച്ച് ഗോൾ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു. റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഹരി കെയ്‌നിന്റെ ആദ്യ ലോകകപ്പാണ്.

ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ പരാജയപെടാതിരിക്കുക എന്നതിലുപരി ഓരോ മത്സരത്തിലും വിജയം കണ്ടെത്തി മുൻപോട്ട് പോവാനാവും ശ്രമം എന്നും കെയ്ൻ പറഞ്ഞു. അടുത്തിടെ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇംഗ്ലണ്ട് റഷ്യയിൽ അത് തിരുത്തുമെന്നാണ് കെയ്‌നിന്റെ പ്രതീക്ഷ.

വലിയ ടൂർണമെന്റുകളിൽ പെനാൽറ്റിയിൽ ഇംഗ്ലണ്ടിന്റെ മോശം ഫോം മറികടക്കാൻ ഇംഗ്ലണ്ട് പെനാൽറ്റി പരിശീലനം നടത്തുന്നുണ്ടെന്നും കെയ്ൻ പറഞ്ഞു. അടുത്ത തിങ്കളാഴ്ച ടുണീഷ്യക്കെതിരെയാണ് റഷ്യയിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement