Picsart 22 11 24 01 52 41 876

ഇംഗ്ലണ്ട് ലോകകപ്പ് നേടാൻ ഫേവറിറ്റ്സ് ആണെന്ന് അമേരിക്കൻ ഗോൾ കീപ്പർ

ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകൾ ആണ് ഇംഗ്ലണ്ട് എന്ന് അമേരിക്കൻ ഗോൾ കീപ്പർ ടർണർ‌. നാളെ ഇംഗ്ലണ്ടിനെ നേരിടാൻ ഇരിക്കെ ആണ് ടർണറിന്റെ വാക്കുകൾ. ഈ
ടൂർണമെന്റ് വിജയിക്കാനുള്ള ഫേവറിറ്റുകളാണ് ഇംഗ്ലണ്ട്. അതിനാൽ ഈ മത്സരം വലിയ വെല്ലുവിളിയാകും.എമ്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഞങ്ങൾ ആ മത്സരത്തിനായി കാത്തിരിക്കുകയാണ് എന്നും ടർണർ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അമേരിക്ക വെയിൽസിനോട് സമനിലയിൽ പിരിഞ്ഞിരുന്നു. ഇംഗ്ലണ്ട് ആകട്ടെ ഇറാനെതിരെ വലിയ വിജയം നേടുകയും ചെയ്തു. ആഴ്സണലിലെ തന്റെ സഹതാരങ്ങളെ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ നേരിടേണ്ടി വരുന്നതിനെ കുറിച്ചും ടർണർ സംസാരിച്ചു.

മൈതാനത്തിന് പുറത്ത് മാത്രമെ സുഹൃത്തുക്കൾ ഉള്ളൂ എന്നും പിച്ചിൽ എത്തുമ്പോൾ 90 മിനിറ്റും മുഴുവൻ ശ്രദ്ധ കളിയിൽ ആയിരിക്കും എന്നും ടർണർ പറഞ്ഞു.

Exit mobile version