Site icon Fanport

വൻ വിജയവുമായി ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ ഇംഗ്ലണ്ടിന് വലിയ വിജയം. ദുർബലരായ സാൻ മറിനോയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്‌. സൗത്ഗേറ്റിന്റെ ടീമിന് ചെറിയ ഒരു വെല്ലുവിളി ഉയർത്താൻ പോലും സാൻ മറിനോയ്ക്ക് ആയില്ല. ഇംഗ്ലണ്ടിന്റെ ഫിനിഷിങ് മെച്ചപ്പെട്ടതായിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ സ്കോറിന് ആയേനെ ഇംഗ്ലണ്ടിന്റെ വിജയം.

14ആം മിനുട്ടിൽ വാർ പ്രോസാണ് ഇംഗ്ലണ്ടിന്റെ ഗോളടി ആരംഭിച്ചത്. വാർഡ് പ്രോസിന്റെ ഇംഗ്ലണ്ടിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. 21, 53 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് എവർട്ടൺ സ്ട്രൈക്കർ കാൾവട്ട് ലൂയിൻ തന്റെ ഫോം തുടർന്നു. ഇംഗ്ലണ്ടിനായി ആറു മത്സരങ്ങൾ കളിച്ച കാൾവട്ട് ലൂയിൻ ഇതിനകം തന്നെ 4 ഗോളുകൾ നേടിക്കഴിഞ്ഞു. സ്റ്റെർലിങും വാറ്റ്കിൻസുമാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്കോറേഴ്സ്.

മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് അൽബേനിയയെ നേരിടും.

Exit mobile version