ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, കെയ്ൻ നയിക്കും, സൂപ്പർ താരനിര ഖത്തറിലേക്ക്

ഖത്തർ ലോകകപ്പ് ടൂർണമെന്റിനായുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡാണ് പരിശീലകൻ സൗത്ത് ഗേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. സ്പർസ് താരം ഹാരി കെയ്ൻ ആകും ഇംഗ്ലണ്ടിനെ നയിക്കുന്നത്. പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങൾ ആണ് സ്ക്വാഡ് നിറയെ. പിക്ക്ഫോർഡ്, രാംസ്ഡേൽ, നിക് പോപ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ വല കാക്കാൻ ഉള്ളത്.

ലോകകപ്പ് 22 11 10 20 11 54 914

പരിക്ക് മാറി എത്തിയ സിറ്റി താരം കെയ്ല് വാൽക്കർ സ്ക്വാഡിൽ ഇടം നേടി. ആഴ്സണൽ താരം ബെൻ വൈറ്റ്, യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, ലിവർപൂളിന്റെ ട്രെന്റ് അർനോൾഡ് എന്നിങ്ങനെ പ്രമുഖരുടെ നിര ഡിഫൻസിൽ ഉണ്ട്.

മധ്യനിരയിൽ ഡോർട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം തന്നെ ആകും ഏവരും ഉറ്റു നോക്കുന്ന താരം. കൂടാതെ ഡക്ലൻ റൈസും ഹെൻഡേഴ്സണും മേസൺ മൗണ്ടും മാഡിസണും എല്ലാം ഉണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ സ്ഥിരം അവസരം കിട്ടാതിരുന്നിട്ടും സൗത്ത് ഗേറ്റ് കാല്വിൻ ഫിലിപ്സിനെ വിശ്വസിച്ച് ടീമിൽ എടുത്തത് വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

Picsart 22 11 10 20 11 54 914

അറ്റാക്കിൽ കെയ്നിന് ഒപ്പം ഫിൽ ഫോഡൻ, സാക, റാഷ്ഫോർഡ്, കാലം വിൽസൺ, സ്റ്റെർലിങ് എന്നിവർ ഉണ്ട്.

പരിക്കേറ്റ റീസ് ജെയിംസും ബെൻ ചില്വെലും ടീമിൽ ഇല്ല. ഇറ്റാലിയൻ ലീഗിൽ തിളങ്ങുന്ന ടാമി അബ്രഹാം, ടൊമോരി എന്നിവരെ സൗത്ഗേറ്റ് ടീമിൽ പരിഗണിച്ചില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചോയും സ്ക്വാഡിൽ ഇല്ല.

Img 20220823 020348

Goalkeepers: Aaron Ramsdale, Jordan Pickford, Nick Pope

Defenders: Kyle Walker, Trent Alexander-Arnold, Ben White, Kieran Trippier, Harry Maguire, Conor Coady, John Stones, Luke Shaw, Eric Dier

Midfielders: Declan Rice, Jordan Henderson, Mason Mount, James Maddison, Conor Gallagher, Jude Bellingham, Kalvin Phillips, Jack Grealish

Forwards: Harry Kane, Bukayo Saka, Marcus Rashford, Phil Foden, Raheem Sterling, Callum Wilson

Img ലോകകപ്പ് Wa0138