ഇംഗ്ലണ്ട് പരിശീലകന് പരിക്ക്

- Advertisement -

ലോകകപ്പിൽ ടീമുകൾ എല്ലാം താരങ്ങളുടെ പരിക്ക് കൊണ്ട് വലയുന്ന സമയത്ത് പരിശീലകന് തന്നെ പരിക്കേറ്റിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാമ്പിൽ. ഇംഗ്ലണ്ട് പരിശീലകനായ സൗത്ഗേറ്റിനാണ് ഇന്ന് പരിക്കേറ്റത്. സൗത്ഗേറ്റിന്റെ ഷോൾഡർ ഡിസ് ലൊകേറ്റഡ് ആയതാണ് ഇംഗ്ലീഷ് എഫ് എ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഓടുന്നതിനിടെയാണ് സൗത്ഗേറ്റിന് പരിക്കേറ്റത്.

പരിക്കേറ്റു എങ്കിലും സൗത്ഗേറ്റ് റഷ്യയിൽ ടീമിനൊപ്പം തന്നെ തുടരും. അടുത്ത മത്സരത്തിൽ സൗത്ഗേറ്റ് ഡഗൗട്ടിൽ ഉണ്ടാകും എന്ന് തന്നെയാണ് ഇംഗ്ലീഷ് ടീമും പ്രതീക്ഷിക്കിന്നത്. ആദ്യ മത്സരം വിജയിച്ച ഇംഗ്ലണ്ട് പ്രീക്വാർട്ടർ പ്രതീക്ഷയിലാണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement