ലോകക്കപ്പ് സാധ്യതകളിൽ മുന്നിൽ ഇംഗ്ലണ്ടെന്ന് കോസ്റ്ററിക്കൻ മാനേജർ

- Advertisement -

റഷ്യൻ ലോകക്കപ്പ് നേടാൻ സാധ്യതകളിൽ മുന്നിലുള്ളത് ഇംഗ്ലണ്ട് എന്ന് കോസ്റ്റാറിക്കയുടെ മാനേജർ ഓസ്കർ റാമിറെസ്. ഇംഗ്ലണ്ടിന്റെഅവസാന ലോകക്കപ്പ് സന്നാഹ മത്സരത്തിൽ കോസ്റ്റാറിക്കയെ ആണ് നേരിടുന്നത്. അതിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ആണ് ഓസ്കർ റാമിറെസ് ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വെച്ചത്. 2014 ലോകക്കപ്പിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറാൻ കോസ്റ്റാറിക്കക്ക് കഴിഞ്ഞിരുന്നു.

“ഇംഗ്ലണ്ടിന് വളരെ മികച്ച ഒരു സ്‌ക്വാഡ് ആണ് ഉള്ളത്, മികച്ച താരങ്ങൾ ആണ് ഇംഗ്ലണ്ടിന് ഉള്ളത്. അവരുടെ ടീം മികച്ച ഒത്തിണക്കം കാണിക്കുന്നുണ്ട്. മികച്ച ഡിഫൻസ് ആണ് ഇംഗ്ലണ്ടിന് ഉള്ളത്, ഏതൊരു മികച്ച അറ്റാക്കിങ് കളിക്കാരെയും പിടിച്ചു കെട്ടാൻ അവർക്ക് കഴിയും, ഇംഗ്ലണ്ടിന് വലിയ സാദ്ധ്യതകൾ ഞാൻ കാണുന്നു” റാമിറെസ് പറഞ്ഞു. ജർമ്മനി, ബ്രസീൽ, ഫ്രാൻസ് ടീമുകളെയും എഴുതിത്തള്ളാൻ കഴിയില്ലെന്ന് റെമിറെസ് കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement