Picsart 23 07 22 17 04 11 480

ഹെയ്തിയുടെ മുന്നിൽ ഇംഗ്ലണ്ട് വിറച്ചു, പെനാൾട്ടിയുടെ ഭാഗ്യത്തിൽ വിജയം!!

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹെയ്തിയെ നേരിട്ട ഇംഗ്ലണ്ട് ഏറെ പ്രയാസപ്പെട്ടു എങ്കിലും മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ ആയി. ലോകകപ്പിൽ ആദ്യമായി കളിക്കാനെത്തിയ ഹെയ്തി കടുത്ത വെല്ലുവിളിയാണ് യൂറോപ്യൻ ചാമ്പ്യന്മാർക്ക് നൽകിയത്. ഒരു പെനാൾട്ടിയാണ് ഇംഗ്ലണ്ടിന് വിജയ ഗോൾ നൽകിയത്. 28ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി സ്റ്റാന്വേ ആണ് എടുത്തത്. ആദ്യ കിക്ക് ഹെയ്തി കീപ്പർ തടഞ്ഞു എങ്കിൽ വാർ ആ കിക്ക് വീണ്ടും എടുക്കാൻ വിധിച്ചു.

രണ്ടാം തവണ സ്റ്റാൻവേക്ക് പിഴച്ചില്ല. ഇംഗ്ലണ്ട് മുന്നിൽ എത്തി. എന്നാൽ ഇതല്ലാതെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇംഗ്ലണ്ടിനായില്ല. മറുവശത്ത് ഹെയ്ത് പല നല്ല അവസരങ്ങളും സൃഷ്ടിച്ചു. പലപ്പോഴും മേരി എർപ്സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇംഗ്ലണ്ട് ഈ വിജയത്തിൽ തൃപ്തരായിരിക്കില്ല. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ ആണ് നേരിടേണ്ടത്.

Exit mobile version