ഇംഗ്ലണ്ടിലെ തെമ്മാടി കൂട്ടം ലോകകപ്പിനില്ല

- Advertisement -

ഇംഗ്ലണ്ടിലെ ഫുട്ബാൾ ആരാധകരില തെമ്മാടി കൂട്ടം ഇത്തവണ ലോകകപ്പിന് ഉണ്ടാവില്ല. ഫുട്ബാൾ വേദിയിൽ വിലക്കേർപ്പെടുത്തിയ തെമ്മാടി കൂട്ടം ലോകകപ്പിന് എത്തില്ല എന്ന് ഇംഗ്ലണ്ട് പോലീസ് മിനിസ്റ്റർ നിക്ക് ഹർഡ് ആണ് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ആരാധകരിലെ 1314 പേർക്കാണ് വിലക്ക് ഉള്ളത്, ഇതിൽ 1254 പേരും ഇതിനകം തങ്ങളുടെ യാത്രാ രേഖകൾ പൊലീസിന് കൈമാറി കഴിഞ്ഞു. ബാക്കി വരുന്ന 60 പേർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ് ഇംഗ്ലണ്ടിലെ പോലീസ്. പതിനായിരത്തിലധികം പേർ ഇംഗ്ലണ്ടിൽ നിന്നും ലോകകപ്പ് കാണാനായി റഷ്യയിൽ എത്തുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

മാർച്ചിൽ നടന്ന ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലുള്ള മത്സരത്തിനിടെ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇംഗ്ലണ്ട് “തെമ്മാടികളായ” ആരാധകരുടെ യാത്ര രേഖകൾ ആവശ്യപ്പെട്ടത്. ഫ്രാൻസിൽ നടന്ന യൂറോ കപ്പിനിടെ ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പത്തു വർഷത്തേക്കാണ് ഫുട്ബാൾ വേദിയിൽ നിന്നും തെമ്മാടികളായ ആരാധകരെ ഇംഗ്ലണ്ടിലെ കോടതി വിലക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement