സാല മാത്രമല്ല ഈജിപ്തിന്റെ താരം, മറക്കരുത് എൽഹാദരിയെ

- Advertisement -

ഈജിപ്തിന്റെ ലോകകപ്പിലെ ചർച്ചാ വിഷയം മുഹമ്മദ് സാലയാണ് എങ്കിലും ഒരു റെക്കോർഡുകാരൻ ആ ടീമിനൊപ്പം ഉണ്ട് എന്നത് ഫുട്ബോൾ പ്രേമികൾ മറക്കാൻ പാടില്ല. ഈജിപ്ത് ഗോൾകീപ്പർ എൽഹാദറിയെ കാത്ത് ഒരു റെക്കോർഡ് ഇരിക്കുന്നുണ്ട്. 45 വയസ്സുകാരനായ എൽഹാദരിക്ക് ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയതാരമാകാൻ ഇനി ദിവസങ്ങൾ മാത്രമെ ഉള്ളൂ.

2014 ലോകകപ്പിൽ കൊളംബിയക്ക് കളിച്ച ഫാരിദ് മോണ്ട്റാഗനാണ് നിലവിൽ ആ റെക്കോർഡിനുടമ. 43കാരനായിരുന്നു മെണ്ട്റാഗൻ കഴിഞ്ഞ ലോകകപ്പിൽ കളിക്കുമ്പോൾ. 1973ൽ ജനിച്ച എൽഹാദിരി 45ആം വയസ്സിലാണ് ഇപ്പോൾ. 1996ൽ ഈജിപ്തിനായി അരങ്ങേറ്റം കുറിച്ച എൽ ഹാദിരിയുടെ 20 വർഷത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ ലോകകപ്പ് യോഗ്യതയോടെ അവസാനമായത്.

സൗദി അറേബ്യൻ ക്ലബായ അൽ താവൂനു വേണ്ടി കളിക്കുന്ന ഹാദിരി ഇപ്പോഴും മികച്ച ഫോമിലാണ്. മുമ്പ് ഐവറി കോസ്റ്റ് ഇതിഹാസ സ്ട്രൈക്കർ ദിദിയർ ദ്രോഗ്ബ താൻ നേരിട്ട ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഹാദിരി എന്ന് പറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement