
ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ തോളിനു പരുക്കേറ്റ സൂപ്പർ താരം മൊഹമ്മദ് സലാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉറുഗ്വേക്കെതിരെ കളിക്കുമെന്ന ശുഭാപ്തി വിശ്വാസവുമായി ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ. എന്നാൽ ഇന്ന് നടന്ന പരിശീലനത്തിന് ശേഷവും സലാ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും കൂപ്പർ പറഞ്ഞു.
“സലാ ഞങ്ങളുടെ കൂടെ ഉണ്ടാവും എന്ന് കരുതുന്നു, ലോകകപ്പിൽ കളിക്കാനുള്ള മികച്ച അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. പരുക്ക് വേഗം സുഖം പ്രാപിക്കുന്നുണ്ട്.” കൂപ്പർ കൂട്ടിച്ചേർത്തു. സലായുടെ പരുക്കിന്റെ പൂർണ വിവരങ്ങൾ ഈജിപ്ത് ടീമിന്റെ മെഡിക്കൽ ടീം നാളെ സമർപ്പിക്കും. അതിനു ശേഷം മാത്രമേ സലാ കളിക്കുന്ന കാര്യത്തിൽ കോച്ച് തീരുമാനമെടുക്കുകയുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial