
ഉറുഗ്വേ – ഈജിപ്ത് മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഗോളൊന്നുമടിച്ചിട്ടില്ല. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഗോളാക്കി മട്ടൻ സാധിച്ചില്ല. ഇരുപത്തിയെട്ട് വർഷത്തിന് ശേഷം ലോകകപ്പിൽ കളിക്കാനിറങ്ങുന്ന ഈജിപ്ത് വിജയത്തോടെ കളിയവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്
ഉറുഗ്വെയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മധ്യനിരയുമായിട്ടാണ് ഇന്നവർ കളിക്കാനിറങ്ങിയത്. അതെ സമയം സൂപ്പർ താരം മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സൂപ്പർ താരങ്ങളായ എഡിൻസൺ കവാനിക്കും ലൂയിസ് സുവാരസിനും മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും അത് ഗോളാക്കി മാറ്റുവാൻ സാധിച്ചില്ല. കോർണറിൽ നിന്നും ലഭിച്ച പന്ത് ഈജിപ്തിന്റെ വലയെ ലക്ഷ്യമാക്കി അടിച്ചെങ്കിലും നെറ്റിന്റെ സൈഡിൽ മാത്രമാണ് പന്ത് കൊണ്ടത്. ഉറുഗ്വേ ആരാധകർ ഒരു നിമിഷത്തേക്ക് ലീഡ് നേടിയെന്നു ആശ്വസിച്ചെങ്കിലും റീപ്ലെയിൽ അത് വ്യക്തമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
