ഈജിപ്ത് നിരയിൽ ഒരു താരത്തിന് കൂടെ പരിക്ക്

- Advertisement -

മൊഹമ്മദ് സാല പരിക്കിൽ നിന്ന് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ മറ്റൊരു ഈജിപ്ഷ്യൻ താരം പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ഈജിപ്തിന്റെ റൈറ്റ് ബാക്ക് അഹ്മദ് ഫതിയാണ് പരിക്കേറ്റ് ഇന്നലെ ട്രെയിനിങ്ങ് ഗ്രൗണ്ട് വിട്ടത്. ടീമിന്റെ ട്രെയിനിങ് സെഷനിടെ ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് ഈജിപ്ഷ്യൻ മെഡിക്കൽ ടീം പറഞ്ഞത്. എന്നാൽ അടുത്ത മത്സരത്തിൽ ഫതി ഇറങ്ങുമൊ എന്ന് ഈജിപ്ത് സംഘം ഉറപ്പ് നൽകിയില്ല.

ഈജിപ്ത്യൻ ക്ലബായ അൽ അഹ്ലിയുടെ താരമാണ് അഹ്മദ് ഫതി. ഉറുഗ്വേക്ക് എതിരായ ആദ്യ മത്സരത്തിൽ മുഴുവൻ സമയവും ഫതി കളത്തിൽ ഇറങ്ങിയിരുന്നു. ഇനി റഷ്യക്കെതിരെ ചൊവ്വാഴ്ച ആണ് ഈജിപ്തിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement