
ലോകകപ്പിൽ റഷ്യക്കെതിരെ നടന്ന മത്സരത്തിലെ റഫറിയിംഗിൽ പരാതിയുമായി ഈജിപ്ത് ടീം ഫിഫയെ സമീപിച്ചു. 3-1 എന്ന സ്കോറിന് ഈജിപ്ത് പരാജയപ്പെട്ട മത്സരത്തിൽ റഫറി ഒരു ടീമിനെ അനുകൂലിച്ചു എന്നാണ് ഈജിപ്തിന്റെ പരാതി. ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഹാനി അബോ റിദയാണ് പരാതി കൊടുത്തിരിക്കുന്നത്.
മത്സരം പരാഗ്വേ റഫറി എൻറികെ ആയിരുന്നു നിയന്ത്രിച്ചത്. മെയിൻ റഫറി മാത്രമല്ല മൊത്തം റഫറിയിംഗ് യൂണിറ്റിനും പിഴവ് പറ്റി എന്നാണ് ഈജിപ്തിന്റെ വാദം. റഷ്യയുടെ ആദ്യ ഗോൾ പിറന്ന സെൽഫ് ഗോളിന് കാരണം റഷ്യൻ താരം അഹ്മദ് ഫെതിയെ തള്ളിയതാണെന്നുൻ അത് വാർ പരിശോധിച്ചില്ല എന്നും ഈജിപ്ത് പരാതിയിൽ പറയുന്നു. ഒപ്പം 78ആം മിനുട്ടിൽ മുഹ്സിനെ പെനാൾട്ടി ബോക്സിൽ കുറ്റെപോവ് ഫൗൾ ചെയ്തത് പെനാൾട്ടി ആണെന്നും പരാതിയിൽ ഉണ്ട്.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പിൽ നിന്ന് ഇതിനകം തന്നെ പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
