സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം – ഈജിപ്ഷ്യൻ കോച്ച്

- Advertisement -

ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം ആയിരുന്നെന്നു ഈജിപ്ഷ്യൻ കോച്ച് ഹെക്ടർ കൂപ്പർ. സലായുടെ പരിക്ക് ഭേദമായെങ്കിലും കൂടുതൽ റിസ്കെടുക്കാതിരിക്കുക എന്നത് ശരിയായ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ മുഹമ്മദ് സലാ കളത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനേ എന്നും കൂപ്പർ പറഞ്ഞു. സൗദിക്കും റഷ്യക്കും എതിരായ മത്സരത്തിൽ നൂറു ശതമാനം ഫിറ്റായ സലായെ ആണ് തങ്ങൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

സലാ ഇല്ലാതിറങ്ങിയ ഈജിപ്ത് പൊരുതിയാണ് തോൽവി സമ്മതിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേ വിജയിച്ചത്. ഉറുഗ്വെയുടെ വിജയ ഗോൾ നേടിയത് ഹോസെ ജിമെനെസാണ്.കവാനിയും സുവാരസുമടങ്ങുന്ന വിഖ്യാത അക്രമണനിരയ്ക്ക് ഈജ്പ്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement