പരാജയം, ട്രെയിനിങ് വേണ്ടെന്ന് വെച്ച് ഈജിപ്ത് ടീം

- Advertisement -

റഷ്യയോടേറ്റ പരാജയത്തിനു ശേഷം ട്രെയിനിങ് വേണ്ടെന്നു വെച്ച് ഈജിപ്ത്. പരാജയത്തിന് ശേഷം നിരാശയിലായിരുന്ന താരങ്ങൾക്ക് വിശ്രമം നൽകാൻ പരിശീലകൻ തീരുമാനിക്കുകയായിരുന്നു. ട്രെയിനിങ് ഉപേക്ഷിച്ച ടീം ഇന്നകെ ഹോട്ടലിൽ ജിം സെഷൻ മാത്രമാണ് ചെയ്തത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഈജിപ്തിന്റെ നോക്കൗട്ട് സാധ്യതകൾ അവസാനിച്ചിരുന്നു.

ഇനി അവസാന മത്സരത്തിൽ സൗദി അറേബ്യയെ ആണ് ഈജിഒത് നേരിടുക. ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കലാകും സൗദിക്കെതിരെ ഈജിപ്തിന്റെ ലക്ഷ്യം. ഇന്നലെ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്ന് ടീം പൂർണ്ണ പരിശീലനത്തിന് ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement