ഹസാർഡിന്റെ പരുക്ക് സാരമുള്ളതല്ല

- Advertisement -

സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ബെൽജിയം കോച്ച്‌ റോബർട്ടോ മാർട്ടിനസ്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് മുൻപ് നടന്ന വാംഅപ്പിൽ ആണ് ഹസാർഡിന്റെ കാലിനു പരുക്കേറ്റത്. കോസ്റ്റാറിക്കക്കെതിരെ ഹസാർഡ് കളിയ്ക്കാൻ ഇറങ്ങിയിരുന്നു എങ്കിലും ഹസാർഡ് വേദന പിടിച്ചു നിർത്തുന്നത് കാണാമായിരുന്നു.

അതെ സമയം റോബർട്ടോ മാർട്ടിനസ് പരുക്ക് സരമുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലിൽ ചെറിയ നീരുണ്ടായിരുന്നു എന്നാൽ സരമുള്ളതല്ല എന്നും ലോകകപ്പിലെ ആദ്യ മത്സരത്തിൽപനാമക്കെതിരെ ഹസാർഡ് കളിക്കും എന്നും മാർട്ടിനസ് വ്യകത്മാക്കി.

കോസ്റ്റാറിക്കക്കെതിരെ ലുക്കാക്കു നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൽജിയം ജയിച്ചിരുന്നു. മത്സരത്തിൽ ഹസാർഡ് ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement