ആദ്യ മത്സരത്തിൽ തന്നെ പരിക്ക്, റഷ്യൻ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും

ലോകകപ്പിൽ ഗോളോടെ ആണ് റഷ്യ തുടങ്ങിയത് എങ്കിലും റഷ്യക്ക് ഇത് ദു:ഖത്തിന്റെ കൂടെ ദിനമാകും. ആദ്യ ഗോൾ വീണ് അധികം താമസിയാതെ റഷ്യയുടെ സ്റ്റാർ മിഡ്ഫീൽഡർ സാക്കോയഫ് പരിക്കേറ്റ് പുറത്ത് പോയതാണ് റഷ്യയെ സങ്കടത്തിലാക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയതിനാൽ തന്നെ സാക്കോയഫിന് ഈ ലോകകപ്പിൽ ഇനി കളിക്കാൻ കഴിഞ്ഞേക്കില്ല.

യൂറൊ കപ്പ് 2012ൽ ജോയന്റ് ടോപ്പ് സ്കോററായ താരമായിരുന്നു സക്കോയഫ്. പിന്നീട് പരിക്ക് താരത്തെ എപ്പോഴും പിറകിലാക്കുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പും കഴിഞ്ഞ കോൺഫെഡറേഷൻ കപ്പും താരത്തിന് പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. ഈ ടൂർണമെന്റിൽ എങ്കിലും തങ്ങളുടെ പ്രിയതാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച റഷ്യൻ ആരാധകർക്ക് വൻ തിരിച്ചടിയായി ഈ പരിക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയിലെ ആദ്യ ഗോൾ റഷ്യക്ക് തന്നെ
Next articleആദ്യ പകുതിയിൽ റഷ്യ മുന്നിൽ