primus mobile
primus mobile

ബ്രസീലിന് തിരിച്ചടി, ഡാനിലോയ്ക്ക് പിന്നാലെ കോസ്റ്റയ്ക്കും പരിക്ക്

ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും പരിക്കിന്റെ കരി നിഴലിൽ. ഡാനിലോയ്ക്ക് പിന്നാലെ യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റയ്ക്കും പരിക്ക്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് കോസ്റ്റ കാഴ്‌ച വെച്ചത്. ബെഞ്ചിൽ നിന്നും കോസ്റ്റ ഇറങ്ങിയതിനു ശേഷമാണ് ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്. വലം കാലിലെ തുടയ്‌ക്കേറ്റ പരിക്കാണ് കോസ്റ്റയുടെ കാര്യത്തിൽ വില്ലനായത്. സെർബിയക്കെതിരായ മത്സരത്തിൽ കോസ്റ്റ കളിക്കില്ലെന്നു ഉറപ്പായി.

സെർബിയക്കെതിരായ മത്സരത്തിൽ കോസ്റ്റ കളിക്കുമെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ബ്രസീലിയൻ കോച്ചിങ് സ്റ്റാഫുകളാണ് കോസ്റ്റ കളിക്കില്ലെന്നു സ്ഥിതീകരിച്ചത്. പരിക്കേറ്റ ബ്രസീലിയൻ താരം ഡാനിലോയ്ക്കൊപ്പം സോച്ചിയിൽ താരം തുടരുമെന്നാണ് ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial