ബ്രസീലിന് ആശ്വസിക്കാൻ ഒരു വാർത്ത

- Advertisement -

ബ്രസീൽ ആരാധകർക്ക് ആശ്വസിക്കാം. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ ഈ ലോകകപ്പിൽ വീണ്ടും ഇറങ്ങിയേക്കും. താരത്തിന് ഏറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിൽ ഇനി കളിക്കാൻ കഴിയില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരം കഴിഞ്ഞ ദിവസം ബ്രസീലിനൊപ്പം വീണ്ടും പരിശീലനത്തിന് ഇറങ്ങി. അടുത്ത മത്സരത്തിൽ മെക്സിക്കോയ്ക്ക് എതിരെ ഇറങ്ങിയേക്കില്ല എങ്കിലും ക്വാർട്ടറിലേക്ക് ബ്രസീൽ എത്തുകയാണെങ്കിൽ വീണ്ടും കോസ്റ്റയെ മഞ്ഞ ജേഴ്സിയിൽ കാണാം.

കോസ്റ്ററിക്കയ്ക്ക് എതിരെ സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആ മത്സരത്തിൽ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിനിടയിൽ ആയിരുന്നു കോസ്റ്റയ്ക്ക് പരിക്കേറ്റത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement