primus mobile
primus mobile

പരിക്ക് മറച്ചു വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ലോകകപ്പിന് പുറത്തേക്കോ ?

പരിക്ക് മറച്ച് വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ലോകകപ്പിന് പുറത്തേക്കെന്നു സൂചന. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിലാണ് പരിക്കിനെ വകവെയ്ക്കാതെ ബ്രസീലിനു വേണ്ടി കോസ്റ്റ കളത്തിലിറങ്ങിയത്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് കോസ്റ്റ കാഴ്‌ച വെച്ചത്. ബെഞ്ചിൽ നിന്നും കോസ്റ്റ ഇറങ്ങിയതിനു ശേഷമാണ് ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്. വലം കാലിലെ തുടയ്‌ക്കേറ്റ പരിക്കാണ് കോസ്റ്റയുടെ കാര്യത്തിൽ വില്ലനായത്.

സെർബിയക്കെതിരായ മത്സരത്തിൽ യുവന്റസ് വിങ്ങർ കോസ്റ്റ കളിക്കില്ലെന്നുറപ്പായതോടെയാണ് ലോകകപ്പിൽ നിന്നും താരം പുറത്തേക്കെന്ന രീതിയിലുള്ള വാർത്തകൾ വരുന്നത്. ബ്രസീലിയൻ കോച്ചിങ് സ്റ്റാഫുകളാരും ഈ വാർത്ത സ്ഥിതികരിച്ചിട്ടില്ല. മറ്റൊരു ബ്രസീലിയൻ താരം ഡാനിലോയ്ക്കും പരിക്കേറ്റിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial