മറഡോണയുടെ ജീവിതം തിരശീലയിലേക്ക്, ലോകകപ്പിനിടെ ചിത്രീകരണം തുടരുന്നു

- Advertisement -

ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്. അർജന്റീനയുടെ ലോകകപ്പ് ജേതാവ് മറഡോണയുടെ ജീവിതമാണ് ഡോക്യൂമെന്ററി രൂപത്തിൽ ഫുട്ബോൾ ആരാധകർക്ക് മുൻപിലെത്തുക. ഓസ്കർ അവാർഡ് നേടിയ ഡോക്യൂമെന്ററി സംവിധായകനായ ആസിഫ് കപാഡിയയാണ് മറഡോണ ഡോക്യൂമെന്ററിക്ക് പിന്നിൽ. ചാനൽ ഫോറാണ് ചിത്രം നിർമ്മിക്കുന്നത്. ലോകകപ്പിനിടെ ചിത്രത്തിനാവശ്യമായ ഫൂട്ടേജുകൾ സംവിധായകൻ ശേഖരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 91തവണ അർജന്റീനയുടെ കുപ്പായം അണിയുകയും 1986ൽ അർജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കുകയും ചെയ്തിരുന്നു മറഡോണ.

നൈജീരിയക്കെതിരെ ജയിച്ച അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. കളിക്കളത്തിലെ അർജന്റീനയുടെ ആഘോഷത്തെക്കാളും അർജന്റീനയുടെ ആരാധകരെ ആവേശ ഭരിതരാക്കിയത് ഗാലറിയിൽ നിന്നുള്ള ഇതിഹാസ താരം മറഡോണയുടെ ആഘോഷങ്ങളായിരുന്നു. നൈജീരിയക്കെതിരായ അർജനിതയുടെ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കൽ ചെക്കപ്പിന് വിധേയനാക്കിയിരുന്നു. മറഡോയുടെ ബയോപിക്കിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഇമോഷണലായ പ്രകടങ്ങൾ എന്നാണ് ചിലയാരാധകർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement